കൊച്ചി: എറണാകുളം റവന്യു ജില്ല ശാസ്ത്രമേളയ്ക്ക് 22 ന് തുടക്കമാകും. നാല് വിദ്യാഭ്യാസ ജില്ലകളിലെ 14 ഉപജില്ലകളിൽ നിന്നുള്ള എണ്ണായിരത്തോളം ശാസ്ത്രപ്രതിഭകൾ മാറ്റുരയ്ക്കും. ബുധനാഴ്ച രാവിലെ പത്തിന് എറണാകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കുസാറ്റ് പ്രൊ വൈസ് ചാൻസലർ ഡോ.പി.ജി.ശങ്കരൻ മേള ഉദ്‌ഘാടനം ചെയ്യും.

എസ്.ആർ.വി. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ,സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ദാറുൽ ഉലൂം വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , സെന്റ് ആന്റണീസ് ഹൈസ്കൂൾ എന്നിവയാണ് മറ്റു വേദികൾ.

22 ന് രജിസ്‌ട്രേഷൻ. ബുധനാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമാപന യോഗത്തിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.

# വേദികളും മേളയും

• മാത്‌സ് ഫെയർ : ഗവ.ഗേൾസ് എച്ച്.എസ്.എസ്

• ഐ.ടി. : എസ്.ആർ.വി ബോയ്സ് എച്ച്.എസ്.എസ്

• വർക്ക് എക്സ്പീരിയൻസ്: സെന്റ ആൽബർട്സ് എച്ച്.എസ്.എസ്

• സോഷ്യൽ സയൻസ്: സെന്റ് മേരീസ് എച്ച്.എസ്.എസ്

• സയൻസ് : സെന്റ് ആന്റണീസ് എച്ച്.എസ്

• വെക്കേഷണൽ എക്സ്പോ : ദാറുൽ ഉലൂം വി.എച്ച്.എസ്.ഇ