ഉദ്ഘാടന മത്സരത്തിന് സാക്ഷിയാവാൻ ബി.സി.സി.ഐയുടെ നിയുക്ത പ്രസിഡന്റും എ.ടി.കെയുടെ ഉടമകളിലൊരാളുമായ സൗരവ് ഗാംഗുലിയെത്തും. മത്സരത്തിന് മുന്നോടിയായി അരമണിക്കൂർ വിസ്‌മയ പ്രകടനങ്ങൾ അരങ്ങേറും. ബോളിവുഡ് സൂപ്പർ താരങ്ങളായ ടൈഗർ ഷ്‌റോഫ്, ദിഷ പഠാനി എന്നിവർക്കൊപ്പം ലോക വേദികളിലെ സാന്നിദ്ധ്യമായ ഇന്ത്യൻ ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡ് നൃത്ത ചുവടുകളുമായെത്തും. യുവനടൻ ദുൽഖർ സൽമാനാണ് ചടങ്ങുകളുടെ അവതാരകൻ. ആറിന് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും. വൈകിട്ട് നാലു മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം.