കൊച്ചി: എറണാകുളം കരയോഗത്തിന്റെ സാമൂഹ്യ സേവന വിഭാഗമായ ചൈത്രത്തിന്റെ 12ാം വാർഷികാഘോഷം 22 ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2ന് ടി.ഡി.എം ഹാളിൽ നടക്കുന്ന ചടങ്ങിൽ മേയർ സൗമിനി ജെയിൻ ഉദ്‌ഘാടനം ചെയ്യും. കാൻസർ വിദഗ്‌ദ്ധനായ ഡോ.വി.പി.ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തും. ആത്മഹത്യ സഹായത്തിനായുള്ള മുറവിളിയാണെന്നും ഇത് തടയാവുന്നതാണെന്നമുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് ചൈത്രത്തിന്റെ പ്രധാന ലക്ഷ്യം. മാനസിക സംഘർഷവും ആത്മഹത്യ ചിന്തയുമുള്ളവർക്ക് ചൈത്രം വൈകാരിക പിന്തുണയും നൽകുന്നു.