കൊച്ചി: ജില്ല കുടുംബശ്രീ മിഷന്റെയും കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന കൂൺകൃഷി പരിശീലനത്തിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.ബിനോയ് ജോസഫ് നിർവഹിച്ചു. 48 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള 140 വനിത സംരംഭകരെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് ബാച്ചുകളിലായി നടക്കുന്ന പരിശീലനം നവംബർ 18 ന് പൂർത്തിയാകും.