ആലുവ: തുലാമഴ ആരംഭിച്ചതോടെ പെരിയാറിൽ ചെളിയുടെ അളവ് കൂടി. കലങ്ങിയാണ് പെരിയാർ ഒഴുകുന്നത്. ചെളി കൂടിയെങ്കിലും ജലശുദ്ധീകരണത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ ചെളിയുടെ അളവ് ഉയർന്ന് 73 എൻ.ടി.യു. വരെയെത്തി. ശനിയാഴ്ച 45 എൻ.ടി.യു.വാണ് ചെളിയുടെ അളവ്. കുടിക്കാൻ നൽകുന്ന വെള്ളത്തിൽ അഞ്ച് എൻ.ടി.യു.വിൽ താഴെ മാത്രമാണ് ചെളിയുടെ അളവ്.
ചെളി കൂടുന്നുണ്ടെങ്കിലും നദിയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. 225 എം.എൽ.ഡി. വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ആലുവ ജലശുദ്ധീകരണ ശാലയ്ക്കുള്ളത്.