sheeba
ശ്രീനാരായണ ഗുരുദേവൻ രചിച്ച 'കുണ്ഡാലിനിപ്പാട്ട്' എന്ന കൃതിയുടെ മോഹനിയാട്ടം നൃത്താവിഷ്കരാരത്തിന്റെ ജില്ലാതല പരിശീലനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവൻ രചിച്ച 'കുണ്ഡലിനിപ്പാട്ട്' എന്ന കൃതിയുടെ മോഹനിയാട്ടം നൃത്താവിഷ്കാരത്തിന്റെ ജില്ലാതല പരിശീലനം ആലുവ എസ്.എൻ.ഡി.പി ഹൈസ്കൂളിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

യോഗം വനിത സംഘം വൈസ് പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, പി.പി. സനകൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ സജീവൻ ഇടച്ചിറ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, ലീല രവീന്ദ്രൻ, ഷിജി ഷാജി, മേഘ പ്രസാദ്, സജിത സുഭാഷണൻ എന്നിവർ സംസാരിച്ചു.

ഡോ. കലാമണ്ഡലം ധനുഷ സത്യൻ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലയിലെ ഒമ്പത് യൂണിയനുകളിൽ നിന്നായി 150 പേർ പരിപാടിയിൽ പങ്കെടുത്തു.