bms
ആലുവ റെയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാന്റിൽ ജില്ലാ ഓട്ടോറീക്ഷ തൊഴിലാളി മസ്ദൂർ സംഘം (ബി.എം.എസ്) യൂണിറ്റ് രൂപീകരണം ബി.എം.എസ് ജില്ല സെക്രട്ടറി കെ.വി മധുകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാന്റിൽ വിവിധ യൂണിയനുകളിൽ നിന്ന് രാജി​വെച്ചവർ ചേർന്ന് ജില്ലാ ഓട്ടോറീക്ഷ തൊഴിലാളി മസ്ദൂർ സംഘം (ബി.എം.എസ്) യൂണിറ്റ് രൂപീകരിച്ചു. ബി.എം.എസ് ജില്ല സെക്രട്ടറി കെ.വി മധുകുമാർ പതാക ഉയർത്തി.
മുൻസിപ്പൽ പ്രസിഡന്റ് എം.പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. അനിൽകുമാർ, മേഖലാ പ്രസിഡന്റ് എം.പി. സിദ്ധാർത്ഥൻ, പി.ആർ. രഞ്ജിത്ത്, സന്തോഷ് പൈ, അനിൽ മുപ്പത്തടം, സി.കെ. സുബ്രഹ്മണ്യൻ, സെക്രട്ടറി കെ.ജി. അനീഷ്, പി.ജെ. രാജൻ എന്നിവർ സംസാരിച്ചു.