കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം കാവുങ്ങൽപറമ്പ് കളത്തിനാൽ മുണ്ടേത്ത് (പാലക്കാട്ടുകുഴി മുണ്ടേത്ത്) പരേതനായ ആലിയുടെ മകൻ അബ്ദുൽ ജബ്ബാർ (52) നിര്യാതനായി. മാതാവ്: പരേതയായ ഹലീമ. ഭാര്യ: ഷഹീദ. മകൾ: ഫാത്തിമ. കാവുങ്ങൽപറമ്പ് മുഹ്‌യിദ്ദീൻ ജുമാമസ്ജിദ് പരിപാലന കമ്മിറ്റി സെക്രട്ടറിയാണ്.