പറവൂർ : പുത്തൻവേലിക്കര വി.സി.എസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവത്തിന്റെ ലോഗോ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജുവും എ.ഇ.ഒ കെ.എൻ.ലതയും ചേർന്നു പ്രകാശനം ചെയ്തു. വാർഡ് അംഗം പി.കെ. ഉല്ലാസ്, സ്കൂൾ മാനേജർ എം.വി. വാരിജാക്ഷൻ, പ്രിൻസിപ്പൽ ജയ് മാത്യു, പ്രധാനാധ്യാപിക എൻ. സുജ, പി.ടി.എ പ്രസിഡന്റ് പി.എൻ. അനൂപ്, കെ.പി. ബാബു എന്നിവർ സംസാരിച്ചു. ഈമാസം 28 മുതൽ 31 വരെയാണ് കലോത്സവം.