പറവൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിറുത്തിയിട്ടിരുന്ന ബസിൽ നിന്നും ടിക്കറ്റുംവനിതാ കണ്ടക്ടറുടെ ബാഗും പണവും മോഷണം പോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ഗുരുവായൂർ ഡിപ്പോയിലെ ബസ് പറവൂരിൽ എത്തി കണ്ടക്ടറും ഡ്രൈവറും ഭക്ഷണം കഴിക്കാൻ ഇറങ്ങി പത്ത് മിനിട്ട് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കാണാതായത്. ടിക്കറ്റ് മെഷീൻ തകരാർ സംഭവിച്ചാൽ നൽകുന്നതിനുള്ള ടിക്കറ്റാണ് മോഷണം പോയത്. തിരുവനന്തപുരം സ്വദേശിയായ കണ്ടക്ടർ അനൂപയുടെ ബാഗും ഇതിലുണ്ടായിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്. ഒരു ലക്ഷം രൂപയുടെ അടുത്തുള്ള ടിക്കറ്റാണ് ഉണ്ടായിരുന്നത്. കണ്ടക്ടർ അനൂപ പറവൂർ പൊലീസിലും കെ.എസ്.ആർ.ടി.സി അധികൃതർക്കും പരാതി നൽകി.