പറവൂർ : ബി.ഡി.ജെ.എസ് നേതാവായിരുന്ന എം.സി. വേണുവിന്റെ കുടുംബത്തിന് വീടുവെയ്ക്കുന്നതിന് ഭൂമിവാങ്ങാൻ പറവൂർ എസ്.എൻ.ഡി.പി യൂണിയൻ യാതൊരു സഹായവും ചെയ്തിട്ടില്ലെന്ന് യൂണിയൻ സെക്രട്ടറി ഹരി വിജയൻ അറിയിച്ചു. എം.സി. വേണുവിന്റെ കുടുംബവും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വേണുവിന്റെ മരണ ശേഷം കുടുംബത്തിന് സ്വന്തമായി വീട് നിർമ്മിക്കുന്നതിന് വിവിധ സംഘടനകളുടെ സഹായത്തോടെയാണ് മൂന്നു സെന്റ് ഭൂമി വാങ്ങിയത്. വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ കൊച്ചിൻ സെൻട്രൽ റോട്ടറി ക്ളബിന്റെ സാമ്പത്തിക സഹായത്തോടെയാണ് വേണുവിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നത്.