vijnjanothsavam
വെളിയനാട് ഗവ.യു.പി സ്കൂളിൽ നടന്ന എടക്കാട്ടുവയൽ പഞ്ചായത്ത്തല യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവ വിജയികൾക്ക് മുളന്തുരുത്തി മേഖലാ വിദ്യാഭ്യാസ ചെയർമാൻ പ്രൊഫസർ എം.വി.ഗോപാലകൃഷ്ണൻ സമ്മാനദാനം ചെയ്യുന്നു.

ചോറ്റാനിക്കര: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി എല്ലാ വർഷവും നടത്തുന്ന യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവം കുട്ടികളുടെ അറിവ് ശ്രദ്ധേയമായി . എടക്കാട്ടുവയൽ പഞ്ചായത്ത്തല വിജ്ഞാനോത്സവം വെളിയനാട് ഗവ.യു.പി സ്കൂളിൽ നടന്ന വിജ്ഞാനോത്സവത്തെ അറിവുത്സമായി മാറി . ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട എന്നാൽ പരിചയമില്ലാത്ത പല അക്കാഡമി പ്രവർത്തനങ്ങളും അവരുടെ അത്ഭുതം ഇരട്ടിച്ചു. 1869 - ൽ ദിമിത്രി മെൻറലിവ് മൂലകങ്ങളെ ശാസ്ത്രീയമായി വിന്യസിച്ചതിന്റ നൂറ്റിയമ്പതാമത് വർഷത്തിൽ ആവർത്തനപ്പട്ടികയിലെ മൂലകങ്ങളുടെ വിന്യാസം കുട്ടികൾക്ക് എന്തെന്നില്ലാത്ത ജിജ്ഞാസയായി .
ചുറ്റുപാടുകളിൽ കാണുകയും എന്നാൽ അറിയാൻ പാടില്ലാത്തതുമായ സസ്യ ജാലങ്ങളുടെ പ്രത്യേകതകൾ കുട്ടികൾക്ക് പുതിയ അറിവനുഭവമായി. നിത്യജീവിതത്തിൽ ഉപയോഗിക്കാത്ത , ഉപയോഗിക്കേണ്ട പല പഴങ്ങളുടെയും പേരുകൾ അവർ പരിചയപ്പെട്ടു . ഭക്ഷണം അമിതമായി ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുമ്പോൾ ഭക്ഷണം ഇല്ലാത്തതിനാൽ കഴിക്കാൻ കഴിയാത്തവരുടേയും കഥ പറയുന്ന ഡോക്യുമെന്ററി കുട്ടികളുടെ കണ്ണുകൾ നിറച്ചു .
പഠനം പാൽപ്പായസവും അയാസരഹിതവുമാണെന്ന പുതിയ അറിവോടെ കുട്ടികൾ വീട്ടിലേക്ക് മടങ്ങി .
വിജയികളായവർക്ക് സമ്മാനദാനം പരിഷത്ത് മുളന്തുരുത്തി മേഖലാ വിദ്യാഭ്യാസ ചെയർമാൻ പ്രൊഫസർ എം.വി.ഗോപാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു . വിദ്യാഭ്യാസ കൺവീനർ ടി.കെ.ബിജു , കെ.കെ.പ്രദീപ് കുമാർ , എന്നിവർ സംസാരിച്ചു . മേഖലാ സെക്രട്ടറി കെ.പി.രവികുമാർ പങ്കെടുത്തു .