ചോറ്റാനിക്കര: ക്ലീൻ ആമ്പല്ലൂർ ഗ്രീൻ ആമ്പല്ലൂർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത പൈലറ്റ് വാർഡായ നാലാം വാർഡിൽ ഹരിത സേനാംഗങ്ങളുടെ നേതൃത്വത്തിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചു.അഞ്ച്ഗ്രൂപ്പുകളായി തിരിഞ്ഞ് ഹരിതകർമ്മസേനയും,വാർഡ് തലസമിതിയംഗങ്ങളും ,ക്ലസ്റ്റർ കൺവീനർമാരും അടങ്ങുന്ന സംഘം ഭവനസന്ദർശനം നടത്തി ബോധവത്കരണം നടത്തിയാണ് പ്ലാസ്റ്റിക് ശേഖരണം നടത്തുന്നത് .ഹരിത നിയമങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ചാലാവീട്ടിൽ ഗോഡ്വിന്റെ ഭവനത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹൻ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഷീല സത്യൻ ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പെഴ്‌സൺ ബീനാമുകുന്ദൻ,ഐ.ആർ.ടി.സി.ചെയർ പെഴ്‌സൺമാരായ ആൽബർട്ട്, വന്ദന, വി.ഇ.ഒ.സിബിൻ, കെ.എ.മുകുന്ദൻ എന്നിവർ സംസാരിച്ചു.