കൊച്ചി: പി.എസ്.സി മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്ന പട്ടികജാതി, പട്ടിക വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനം നേടാം. നാഷണൽ എംപ്ളോയ്മെന്റ് സർവീസ് വകുപ്പിനു കീഴിൽ എറണാകുളം കർഷക റോഡിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗെെഡൻസ് സെന്റർ ഫോർ എസ്.സി.എസ്.ടി സ്ഥാപനമാണ് പരിശീലനം നൽകുക. നവംബർ ആദ്യം ആരംഭിക്കുന്ന പരിശീലന പദ്ധതിയിലേക്ക് എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെഎസ്.എസ്.എൽ.സി പാസായ 18നും 40 നും മധ്യേ പ്രായമുള്ള പട്ടികജാതി, പട്ടികവർഗ ഉദ്യോർത്ഥികൾക്ക് ഇ മെയിൽ വഴി അപേക്ഷിക്കാം. അഡ്രസ് cgc.ekm.emp.lbr@kerala.govt.in ഫോൺ: 0484 - 2312944. അവസാന തീയതി ഒക്ടോബർ 24.