കൊച്ചി : കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് റിട്ടയർ ചെയ്ത കൃഷിവകുപ്പ് ഉന്നത ഓഫീസർമാർ എറണാകുളം രാമവർമ്മക്ളബ് കിംഗ്സ് കോർട്ട് ഹാളിൽ ഒത്തുചേർന്നു. റിട്ട. കൃഷി ഓഫീസേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ സർവീസിൽനിന്ന് വിരമിച്ച ഡയറക്ടർമാർ, അഡീഷണൽ ഡയറക്ടർമാർ, ജോയിന്റ് ഡയറക്ടർമാർ , റിസർച്ച് ഓഫീസർമാർ, ഫ്രൊഫസർമാർ, ഫാം മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഫോറം പ്രസിഡന്റ് മുൻ കൃഷിവകുപ്പ് ഡയറക്ടർ ആർ. ഹേലി അദ്ധ്യക്ഷത വഹിച്ചു. ആർ. ഹേലി ചീഫ് എഡിറ്ററായും ഫോറം ജനറൽ സെക്രട്ടറി പി.കെ. പുഷ്പാംഗദൻ എഡിറ്ററായും ന്യൂസ് ലെറ്റർ ഇറക്കാൻ സംഗമം തീരുമാനിച്ചു. പ്രസിഡന്റായി ആർ. ഹേലിയെയും സെക്രട്ടറിയായി പി.കെ. പുഷ്പാംഗദനെയും വീണ്ടും തിരഞ്ഞെടുത്തു. ടി.എസ്. വിശ്വനാണ് വർക്കിംഗ് പ്രസിഡന്റ്.