കൊച്ചി: യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റായിരുന്ന സാഹിത്യകാരൻ സി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സമാധാന പദയാത്ര'യുടെ 35-ാം വാർഷികം യുവകലാസാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 30ന് വൈകിട്ട് നാലിന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ ആഘോഷിക്കും. പദയാത്രയ്ക്ക് നേതൃത്വം നൽകിയ സി. രാധാകൃഷ്ണൻ, മാടമ്പ് കുഞ്ഞുക്കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും. ഇതിന് മുന്നോടിയായുള്ള ആലോചനായോഗം നാളെ (ചൊവ്വ) വൈകിട്ട് 3ന് കലൂരിലുള്ള ചടയംമുറി സ്മാരക മന്ദിരത്തിൽ ചേരും. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.