nellu
ആസാദി കോളേജ് ക്യാമ്പസിൽ വിദ്യാർഥികൾ ആരംഭിച്ച നെൽകൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ സന്ദർശിക്കുന്നു. ആസാദി ചെയർമാനും ഡയറക്ടറുമായ ആർകിടെക്ട് ബി.ആർ അജിത്ത്, എടയ്ക്കാട്ടുവയൽ അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.എം. സുനിൽ, കോളേജ് പ്രിൻസിപ്പാൾ ആർക്കിടെക്ട് എ.ആർ വിപിൻ, ദേവി അജിത്ത് തുടങ്ങിവർ സമീപം.

കൊച്ചി: ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നോവേഷൻസ് (ആസാദി) ക്യാമ്പസിലെ കരനെൽകൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ സന്ദർശിച്ചു. ആസാദിയിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്യാമ്പസിലെ 50 സെന്റ് സ്ഥലത്താണ് ഞാറ്റുവേല എന്ന പേരിൽ 'കരനെല്ല് ' കൃഷി ചെയ്തിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ ക്യാമ്പസുകൾക്കും മാതൃകയാണെന്നും ഇത്തരത്തിൽ ക്യാമ്പസുകളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലത്ത് നെൽകൃഷി നടത്തിയാൽ അതതു സ്ഥലങ്ങളിലെ ഭൂഗർഭ ജല നിരപ്പ് ഉയരുന്നതിനും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ശുദ്ധജല ദൗർഭല്യത്തിനും ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. നെൽകൃഷി വിളവെടുപ്പിന് പാകമായെന്ന് ആസാദി ചെയർമാനും ഡയറക്ടറുമായ ആർകിടെക്ട് ബി.ആർ അജിത്ത് പറഞ്ഞു. എടയ്ക്കാട്ടുവയൽ അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.എം. സുനിൽ, ദേവി അജിത്ത്, പ്രിൻസിപ്പൽ ആർക്കിടെക്ട് എ.ആർ വിപിൻ തുടങ്ങിയവരും മന്ത്രിയുടെ സന്ദർശനത്തിൽ പങ്കെടുത്തു.