കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5ന് ടി.ഡി റോഡിലെ സർദാർ പട്ടേൽ സഭാഗൃഹത്തിൽ മോഹിനിയാട്ട നർത്തകി ഐശ്വര്യ വാര്യരുടെ നാട്യവിരുന്ന് നടക്കും. 'മാതാ ഗംഗേ പ്രണമാമ്യഹം' എന്ന മോഹിനിയാട്ട നൃത്ത നാടകത്തിന്റേയും 'നീലിമ' എന്ന നൃത്ത സിനിമയുടേയും അവതരണം ഉണ്ടായിരിക്കും.