nffk
ചലചിത്രമേളക്ക് എത്തിയവർ സംഘാടകരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു.

'വചനം' ഇന്ന്

മൂവാറ്റുപുഴ: അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന് ആദരവൊരുക്കി അദ്ദേഹം സംവിധാനം ചെയ്ത 'വചനം' ഇന്ന് ദേശീയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ദളിത് രാഷ്ട്രീയം പ്രമേയമാകുന്ന മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'പരിയേരും പെരുമാൾ ബി.എ,ബി.എൽ', ഡാനിഷ് റെൻസൂ സംവിധാനം ചെയ്ത കാശ്മീരി ചിത്രം 'ഹാഫ് വിഡോ', ദർ ഗയി സംവിധാനം ചെയ്ത മറാത്തി ചിത്രം 'നാംദേവ് ഭാവു ഇൻസർച്ച് ഓഫ് സൈലൻസ്', ഗൗതം സൂര്യ - സുധീപ് ഇളമൺ എന്നിവർ സംവിധാനം ചെയ്ത മലയാള ചിത്രം 'സ്ലീപ്ലെസ്സ്‌ലി യുവേഴ്സ്', ഋതുപർണോ ഘോഷിന്റെ ബംഗാളി ചിത്രം 'തിത്ലി', രാജ ഷബീർ ഖാൻ സംവിധാനം ചെയ്ത കാശ്മീരി ചിത്രം 'ഷെപ്പേർഡ്‌സ് ഓഫ് പാരഡൈസ്', സ്വവർഗാനുരാഗം പ്രമേയമാകുന്ന സ്വർണവേൽ ഈശ്വരൻ ചിത്രം 'കട്ടമരൻ' എന്നിവയാണ് മേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്ന മറ്റു ചിത്രങ്ങൾ.വൈകിട്ട് 4.30 മീറ്റ് ദ ഡയറക്ടർ ഓപ്പൺ ഫോറം.. മൂവാറ്റുപുഴ ഇ.വി.എം ലത തിയേറ്ററിൽ നടക്കുന്ന മേള നാളെ (ചൊവ്വാഴ്ച) സമാപിക്കും.