കൊച്ചി : ലാഭ നഷ്ടം നോക്കാതെ പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സിയെ സജ്ജമാക്കാൻ സർക്കാർ സംവിധാനം ഒരുക്കണമെന്ന് ട്രാൻസ്പോർട്ട് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ പ്രതിനി​ധി​സമ്മേളനം ആവശ്യപ്പെട്ടു. ഈ സർക്കാർ വന്നതിനുശേഷം ഒരു പുതിയ ബസ് വാങ്ങാൻപ്പോലും കോർപ്പറേഷന് കഴിഞ്ഞിട്ടില്ല. സ്വകാര്യ കോൺട്രാക്ട് കാര്യേജുകൾക്ക് അനധികൃത സർവീസുകൾ നടത്തുന്നതിന് സർക്കാർ അവസരം നൽകുകയാണ്.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പാക്കിയ മെഡിക്കൽ ഇൻഷ്വറൻസ് കെ.എസ്.ആർ.ടി.സി.യിലും നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

തൃപ്പൂണിത്തുറ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കേശവൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.മുകുന്ദൻ , വി.എ.വിൻസെന്റ് , ഇ.കെ.രവീന്ദ്രൻ , എൻ.വി ബാബു , എ.വി.ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു