കൊച്ചി: ഭരണഘടനാ അവകാശങ്ങളുടെ വ്യാപ്തി വ്യാഖ്യാനത്തിലൂടെ കണ്ടെത്തുമ്പോൾ ഭരണഘടനാ ധാർമ്മികതയ്ക്കും മൂല്യങ്ങൾക്കുമൊപ്പം നിലവിലിരിക്കുന്ന സാമൂഹ്യമൂല്യങ്ങൾക്കും പരിഗണന നൽകേണ്ടതുണ്ടെന്ന് ഹൈക്കോടതി ജഡ്ജി​ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടു. ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ അന്താരാഷ്ട്ര മാരിടൈം മുട്ട് കോർട്ട് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ ഡോ കെ.സി. സണ്ണി അദ്ധ്യക്ഷത വഹിച്ചു. അമേരിക്കയിലെ റസൽ കോളേജ് പ്രൊഫ. പമീല കെയ്‌സ്, ഡോ.മിനി.എസ്, ഡോ.ലിജി സാമുവേൽ എന്നിവർ പ്രസംഗിച്ചു.