കൊച്ചി: സി.ബി.എസ്.സി, സെൻട്രൽ ഫോർ എക്സലൻസ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിത ബുദ്ധി എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രോസ്‌പെക്ടീവ് റിസോഴ്സ് പേഴ്സൺ (പി.ആർ.പി)യുടെ രാജ്യാന്തര പരിശീലന പരിപാടി വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിൽ നടന്നു. ടോക് എച്ച് പബ്ലിക് സ്‌കൂൾ സ്ഥാപക ഡയറക്ടർ മാനേജർ ഡോ.കെ.വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്റൽ റിസോഴ്സ് പേഴ്സൺ അക്ഷയ് ചൗള മുഖ്യ പ്രഭാഷണം നടത്തി. മൂന്നു ദിവസങ്ങൾ നീണ്ടുനിന്ന പരിശീലന പരിപാടിയുടെ സമാപന ദിവസം സി.ബി.എസ്.ഇ സി.ഒ.ഇ, തിരുവനന്തപുരം സെക്ഷൻ ഓഫീസർ വി.കെ ജയറാം പങ്കെടുത്തു.