ഫോർട്ട് കൊച്ചി: ഒരു കാലത്ത് യുവാക്കളുടെയും പ്രായം ചെന്നവരുടെയും പ്രിയപ്പെട്ട ഡോൾബി തിയേറ്റർ ഗാലക്സി കാട്പിടിച്ച് നശിക്കുന്നു.90 കാലഘട്ടങ്ങളിൽ ഇറങ്ങിയ മലയാളം, ഹിന്ദി, തമിഴ് സിനിമകൾ കാണാൻ ഇവിടെ കാണികൾ നിറഞ്ഞ് തുളുമ്പുന്ന കാഴ്ചകൾ ഇന്ന് ഓർമ്മയായി മാറുന്നു.തിയേറ്റർ നിർത്തിയതിനു ശേഷം ഇത് വിവാഹ ഹാൾ, മറ്റു പരിപാടികൾക്കായി വാടകക്ക് നൽകി.എന്നാൽ താങ്ങാനാകാത്ത ഭീമമായ വാടക മൂലം ഇത് ആരും എടുക്കാതായി മാറി. പിന്നീട് വാടക ഹാളും വഴിമാറി. ഇതിനു സമീപത്ത് തന്നെയാണ് സൂയി എന്ന തിയേറ്ററും പ്രവർത്തിച്ചിരുന്നത്. അതും അടച്ചുപൂട്ടൽ ഭീഷണി നേരിട്ടപ്പോൾ മറ്റൊരു ഗ്രൂപ്പ് ഏറ്റെടുത്ത് ഇ.വി.എം എ.സി. തിയേറ്ററായി മാറി. ഇവിടെ ഇപ്പോൾ റിലീസ് പടങ്ങളാണ് നിറഞ്ഞോടുന്നത്.ഇതിനോടകം തന്നെ കൊച്ചിയിൽ സുജാത, കോക്കേഴ്സ്, റോയൽ എന്നീ തിയേറ്ററുകളും അടച്ചു പൂട്ടി. പഴയ കാലത്ത് നിന്നും മലയാള സിനിമക്ക് പുത്തൻ ഉണർവ് തിരിച്ചു വന്ന സമയത്ത് ഗാലക്സി തിയേറ്റർ തുറന്ന് പ്രവർത്തിക്കണമെന്നാണ് സിനിമാ പ്രേക്ഷകരുടെ ആവശ്യം.എന്നാൽ തിയേറ്റർ എ.സി. ആക്കുന്നതിന് കോടികൾ വേണ്ടി വരുമെന്നുള്ള സാഹചര്യത്തിലാണ് ആരും മുന്നോട്ട് വരാത്തത്.
പ്രേക്ഷകർ സിനിമാ ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നതു മൂലം ക്യൂവിൽ നിൽക്കുന്ന പത്ത് പേരിൽ കൂടുതൽ പേർക്കും ഇപ്പോൾ ടിക്കറ്റ് ലഭിക്കാറില്ല. ഗാലക്സി തിയേറ്ററിന്റെ സൗണ്ട് സിസ്റ്റം ഇന്നും യുവാക്കളുടെ മനസിൽ നിറഞ്ഞ് നിൽക്കുകയാണ്.
#ഹിന്ദി ചിത്രങ്ങളുടെ കേന്ദ്രം
അന്നത്തെ സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രങ്ങളായ സാജൻ, ഫൂൽ ഔവർ കാണ്ഡേ, രാജാ ഹിന്ദുസ്ഥാനി, ദിൽവാലേ ദുൽഹനിയാ ലേ ജായേങ്കാ തുടങ്ങിയ ചിത്രങ്ങൾ അന്ന് നിറഞ്ഞോടിയിരുന്നു. അന്ന് ഹിറ്റ് ഗാനങ്ങൾ തിയേറ്ററിൽ വരുമ്പോൾ അഡീഷണൽ സൗണ്ട് സിസ്റ്റം തുറക്കുന്നതോടെ പാട്ടിന്റെ ഇടിമുഴക്കമായിരുന്നു. എന്നാൽ ഇപ്പോൾ ഗ്ലാസിട്ട ജനൽ പാളികൾ വരെ തകർന്നു വീഴുന്ന അവസ്ഥയാണ്.
# തല ഉയർത്തി നിന്ന തിയേറ്റർ
എസി തിയേറ്റർ, ഡോൾബി സൗണ്ട് സിസ്റ്റം, മികച്ച കസേരകൾ, മികച്ച സ്ക്രീൻ എന്നിവ കൊണ്ട് കൊച്ചിയിൽ തല ഉയർത്തി നിന്ന തിയേറ്ററാണ് ഇന്ന് കാട്കയറി നശിക്കുന്നത്.
1980 കാലഘട്ടത്തിൽ തുടങ്ങി
മട്ടാഞ്ചേരിയിലെ വെൽഡർ അബ്ബുക്കയാണ് സ്ഥാപകൻ