mbs
എംബീസ് നാളികേര ഉത്പാദക സംഘം ഓഫീസ്.....

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മുളവൂർ വടമുക്ക് പാലത്തിന് സമീപം പ്രവർത്തിക്കുന്ന എംബീസ് നാളികേര ഉദ്പാദക സംഘത്തിന്റെ ഓഫീസിന്റെ ഗ്ലാസുകൾ കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ കല്ലിന് ഇടിച്ച്തകർത്തു. ഇതിന് മുമ്പും രണ്ട് പ്രാവശ്യം കെട്ടിടത്തിന്റെ ഗ്ലാസുകൾ തകർത്തിരുന്നു. പോയാലി കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇത് . അശമന്നൂർ കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചതോടെ ഇവിടെ നിന്ന് പമ്പിംഗ് നിറുത്തുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ എംബീസ് നാളികേര ഉദ്പാദക കേന്ദ്രത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നതിന് നൽകുകയായിരുന്നു.കഴിഞ്ഞ ആറ് വർഷത്തോളമായി നാളികേര ഉദ്പാദക സംഘത്തിന്റെ ഓഫീസായി പ്രവർത്തിച്ച് വരികയായിരുന്നു. മദ്യപാനികളുടേയും ലഹരി ഉപയോഗിക്കുന്നവരുടെ താവളമായി ഇവിടം മാറി. തെരുവ് വി​ളക്ക് കത്താറി​ല്ല. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് എംബീസ് നാളികേര ഉത്പാദക സംഘത്തിന്റെഅടിയന്തിര യോഗം ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് കെ.പി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹസൻ താണേലി, കമ്മറ്റി അംഗങ്ങളായ എ.ഇ.ഗോപാലൻ, ബി.എം.ചന്ദ്രൻ, കെ.കെ.മീതിയൻ, രാജു കുന്നത്ത്, കെ.എം.സഹദേവൻ, ടി​വ.എസ്.മനോജ് എന്നിവർ സംസാരിച്ചു.