കൊച്ചി: നിയമസഭാ ഉപതിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് എറണാകുളം നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വിവിധ സ്ഥാപനങ്ങൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. വിവിധ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുറമേ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി .
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെയും വ്യവസായ കേന്ദ്രങ്ങളിലെയും തൊഴിലാളികൾക്ക് ഷോപ്പ് ആന്റ് കൊമേഷ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ട് പ്രകാരം വേതനത്തോട് കൂടിയ അവധിയ്ക്ക് ലേബർ കമ്മീഷണർ നടപടി സ്വീകരിച്ചിട്ടുണ്ട്. മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്കും ശമ്പളത്തോടെ അവധിക്ക് അർഹതയുണ്ട്.