snv-hss-camp-
നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിൽ നടന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന സഹവാസ ക്യാമ്പിൽ നടന്ന പരിശീലനം

പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ജോസഫ് പുതുശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.പി. ജയശ്രീ, ഹെഡ്മിസ്ട്രസ് പി.ആർ. ലത, സ്കൗട്ട്സ് മാസ്റ്റർ കെ.പി. സജിമോൻ, ക്യാപ്ടൻ ആർ. ശ്രീകല, അഭിനന്ദ് സമ്മിൻ തുടങ്ങിയവർ സംസാരിച്ചു. മൂന്നു ദിവസത്തെ ക്യാമ്പിൽ ദുരിതനിവാരണ പരിശീലനം, പ്രഥമശ്രുശ്രൂഷ, ലഹരിവിരുദ്ധ ബോധവത്കരണം, പ്ളാസ്റ്റിക് വിരുദ്ധ പ്രചാരണങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പരിപാടികൾ നടന്നു.