ma
മനു റോയി വോട്ടർമാർക്കൊപ്പം

കൊച്ചി: അമ്മയുടെ കല്ലറയിൽ നിന്ന് പ്രാർത്ഥനയോടെയോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയിയുടെ നിശബ്ദ പ്രചാരണ ദിവസത്തെ പ്രവർത്തനങ്ങളാരംഭിച്ചത്. രാവിലെ തേവര സെന്റ് ജൂഡ് പള്ളിയിലെത്തിയ സ്ഥാനാർത്ഥി അമ്മയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചു. ശേഷം സ്വന്തം ഇടവകക്കാരെ കണ്ട് പിന്തുണ ഉറപ്പാക്കി. തുടർന്ന് കോന്തുരുത്തി നെപുംസ്യാൻ പള്ളിയിലും തേവര ലൂർദ് പള്ളിയിലും ബ്രോഡ് വേയിലെ സി.എസ്.ഐ ഇമ്മാനുവൽ പള്ളിയിലുമെത്തി സ്ഥാനാർത്ഥി വോട്ടർമാരെ കണ്ടു.

വടുതലയിലും കുന്നുംപുറത്തും ചേരാനല്ലൂരും കലൂർ ഷേണായി റോഡിലും പൊറ്റക്കുഴിയിലും പരിചയക്കാരെയും വോട്ടർമാരെയും സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, ഗാന്ധിനഗർ, പനമ്പള്ളിനഗർ എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ട് പിന്തുണ ഉറപ്പാക്കി.