santhosh
എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറെ കടുങ്ങല്ലൂർ ശാഖ കുമാരനാശാൻ പ്രാർത്ഥനാ കുടുംബ യൂണിറ്റ് വാർഷികം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറെ കടുങ്ങല്ലൂർ ശാഖ കുമാരനാശാൻ പ്രാർത്ഥനാ കുടുംബയൂണിറ്റ് വാർഷികം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈക്കം ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ മാതാശ്രീ തങ്കമ്മ മുഖ്യപ്രഭാഷണം നടത്തി.

യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മേഖലാ കൺവീനർ രൂപേഷ് മാധവൻ, ശാഖാ സെക്രട്ടറി ഓമന ശിവശങ്കരൻ, വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ, യൂണിയൻ കമ്മിറ്റി അംഗം എ.ജി. സുനിൽകുമാർ, കുടുംബയൂണിറ്റ് കൺവീനർ സുഹജ സുന്ദരൻ എന്നിവർ സംസാരിച്ചു.