sagamam-
പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയിൽ നടന്ന വയോജനസംഗമം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വയോജനസംഗമം പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. എൺപത് വയസ് കഴിഞ്ഞവരെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.വി. അജിത്ത്കുമാർ ആദരിച്ചു. കെ.ജി. ഹരിദാസൻ, ഗീതാ സന്തോഷ്, എം.കെ. സജീവൻ, രത്നവല്ലി സുധീർ, ഒ.ആർ. അഭിലാഷ്, ഗീതാ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.