നെടുമ്പാശേരി: ദേശീയപാതയിൽ പറമ്പയം പാലത്തിന് സമീപം അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെങ്ങമനാട് ദേശം പുറയാർ മോളത്തുവീട്ടിൽ പരേതനായ ചെമ്പറക്കി പരീതുപിള്ളയുടെ മകൻ അലിയാണ് (55) മരിച്ചത്. ഇന്നലെ രാവിലെ 10.15 ഓടെ ആയിരുന്നു അപകടം.
അത്താണിയിലെ പെട്രോൾ ബങ്കിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോൾ ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അലിയെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ അലി സ്‌കൂട്ടറിൽ നിന്ന് തെറിച്ച് കാറിൽ തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഉടനെ നാട്ടുകാർ ദേശം കുന്നുംപുറത്തുള്ള സി.എ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. ഭാര്യ: ദേശം പുറയാർ അമ്പാട്ടുകുടി കുടുംബാംഗം ഫാത്തിമ. മക്കൾ: അറഫാത്ത്, അൻവർ, അർഷാദ് (കുവൈറ്റ്). മരുമക്കൾ: ജാസ്മിൻ, നാസിയ.