i
മാർക്ക് ദാന സംഭവത്തിൽ ഉൾപ്പെട്ട മന്ത്രി കെ.ടി.ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം.

തൃക്കാക്കര: മാർക്ക് ദാന സംഭവത്തിൽ ഉൾപ്പെട്ട മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കലക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. മന്ത്രി രാജിയ്ക്കു തയ്യാറല്ലെങ്കിൽ പുറത്താക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. കലക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ സംഗമം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സേവ്യർ തായങ്കേരി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ജലീൽ, ഡിസിസി സെക്രട്ടറിമാരായ എൻ.ഗോപാലൻ, പി.കെ അബ്ദുൽ റഹ്മാൻ, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഹംസ മൂലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.