കൊച്ചി : വൈദ്യുതി വകുപ്പിൽ ഒരേ വിഭാഗം തൊഴിലാളികളെ രണ്ടുതട്ടിലാക്കുന്ന നടപടിക്കെതിരെ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വ്യാപകമായി ഇലക്ട്രിക്കൽ സർക്കിൾ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധയോഗം നടത്തി. എറണാകുളം സർക്കിൾ ഓഫീസിൽ നടത്തിയ യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ .സി. മണി ഉദ്ഘാടനം ചെയ്തു.എസ് .എ. ഫിദർ, സിമെൻസൺ പാട്രിക് ബിവേര, പി .എം. ലാലി, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
പെരുമ്പാവൂർ സർക്കിളിൽ നടന്ന യോഗത്തിൽ എ .എം .വിനോദ് ,റോയ്പോൾ, സാബു, എൽദോപോൾ എന്നിവർ സംസാരിച്ചു.