ആലുവ: ലയൺസ് ക്ളബ് ഒഫ് ആലുവ മെട്രോയുടെ നേതൃത്വത്തിൽ സമാധാന സന്ദേശ പ്രചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം നടത്തി. കടുങ്ങല്ലൂർ രാജശ്രീ സ്കൂളിൽ നടന്ന മത്സരത്തിൽ നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ക്ളബ് പ്രസിഡന്റ് കെ.വി. പ്രദീപ്കുമാർ, സെക്രട്ടറി റഹുഫ് അലി, രമേഷ് സേതുനാഥൻ,പ്രിൻസിപ്പൽ സൂസൻ ജോൺ എന്നിവർ സംസാരിച്ചു.