സ്വന്തം ലേഖകൻ
ഉദയംപേരൂർ: ഉദയംപേരൂർ പഞ്ചായത്തിലെ എടംപാടം പാടശേഖരത്ത് വർഷങ്ങൾക്ക് ശേഷം വിരിപ്പ് കൃഷിക്ക് ശേഷം മുണ്ടകൻ കൃഷിക്കായി നിലമൊരുക്കുന്നതിന്റെ ഭാഗമായി കാർഷിക കർമ്മസേനയുടെ ട്രാക്ടർ പാടത്ത് ഇറക്കി . കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ ധന സഹായത്തിൽ ഉദയംപേരൂർ കാർഷിക കർമ്മസേനക്ക് ഈ വർഷം മിനി ട്രാക്ടർ അനുവദിച്ച് കിട്ടിയിരുന്നു.
കൃഷി വകുപ്പും ,ജില്ലാ പഞ്ചായത്തും ,കുടുംബശ്രീ മിഷനും കൃഷി വികസനത്തിനായി മത്സരിച്ച് യന്ത്രവത്കൃത കൃഷി വികസനം ലക്ഷ്യമാക്കി നൽകിയ ഉപകരണങ്ങൾ കൃഷി വകുപ്പിന്റെ ഏക പക്ഷീയമായ ചില നിബന്ധനകൾ മൂലം , കാർഷിക കർമ്മ സേനയും , പാടശേഖര സമിതിയും ,കൃഷി വകുപ്പും തമ്മിൽ ഉണ്ടാക്കേണ്ട ഉടമ്പടിയിൽ തട്ടിയുള്ള തർക്കം മൂലം രജിസ്‌ട്രേഷൻ എല്ലാം കഴിഞ്ഞ് നൽകിയ യന്ത്രവത്കൃത കൃഷി ഉപകരണങ്ങൾ . ഉദയംപേരൂർ മുച്ചൂർക്കാവ് അമ്പലത്തിന് സമീപമുള്ള എടംപാടത്ത് നിലം ഒരുക്കുന്നതിന്റെ ഉദ്ഘാടനം , ട്രാക്ടർ ഇറക്കി പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് നിർവഹിച്ചു,വൈസ് പ്രസിഡന്റ് ജയ കേശവദാസ് ,വികസന സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ ഇ എസ്.ജയകുമാർ ,മെബർമാരായ .സാജു പൊങ്ങലയിൽ , എം.കെ അനിൽകുമാർ, സുനിൽകുമാർ , ദേവരാജൻ , ഗിരിജ വരദൻ .ഉഷ പവിത്രൻ .റീന സുനിൽകുമാർ ,കൃഷി ഓഫീസർ സുനിൽകുമാർ , അസ്സിസ്റ്റന്റ് കൃഷി ഓഫീസർ . സലിമോൻ കാർഷിക കർമ്മസേന പ്രിതിനിധികൾ .പി കെ പത്മനാഭൻ , ജോമി വർഗീസ് , വിമൽ വർഗീസ് , ദിനേശൻ, സതീശൻ, യോഹന്നാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
#ഉടമ്പടിയിലെ തർക്കം തീർന്നു
കണ്ടനാട് പാടശേഖര സമിതിക്കും ഉദയംപേരൂർ കാർഷിക കർമ്മ സേനക്കും ,യന്ത്രവൽകൃതകൃഷി വികസനത്തിനായി ലഭിച്ച ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങളാണ് കൃഷിയിടങ്ങളിൽ ഉപയോഗിക്കാൻ സാധിക്കാതെ നശിക്കുന്നു എന്ന കേരളകൗമുദിയുടെ വാർത്തയെ തുടർന്ന് ,കൃഷി വകുപ്പും കർമ്മ സേനയും തമ്മിലുള്ള തർക്കം പരിഹരിച്ച് കാർഷിക കർമ്മസേനയുടെ ട്രാക്ടർ എടംമ്പാടം പാടശേഖരത്ത് ജ്യോതി വിത്ത് വിതയ്ക്കാൻ മുണ്ടകൻ കൃഷിക്കായി നിലംഉഴവുന്നതിനായി ഉപയോഗിക്കുന്നത് .