കൊച്ചി: കുടുംബസമേതം വിശുദ്ധ കുർബാനയിൽ സംബന്ധിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദ് വോട്ടെടുപ്പിന്റെ തലേന്ന്
തന്റെപ്രവർത്തനങ്ങൾ ആരംഭിച്ചത്. സെന്റ് മേരീസ് ബസലിക്കയിൽ കുടുംബ സമേതമെത്തി പ്രാർത്ഥനയിൽ പങ്കെടുത്തു. വിശുദ്ധ അമ്മത്രേസ്യയുടെ തിരുശേഷിപ്പ് ഏറ്റ് വാങ്ങി ചുംബിച്ച് അനുഗ്രഹം തേടി. പ്രാർത്ഥനയ്ക്ക് ശേഷം വികാരി ഫാ: ഡേവിസ് മാടവനയെയും ദേവാലയത്തിൽ എത്തിയ വിശ്വാസികളെയും കണ്ടു.
തുടർന്ന് സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ കുടുംബസമേതം എത്തി. കുർബാനക്ക് ശേഷം പരിചയക്കാരോട് കുശലാന്വേഷണം. ബസലിക്ക വികാരി മോ:ഫാദർ: ജോസഫ് പടിയാരം പറമ്പിലിനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങി.
തുടർന്ന് തിരക്കിട്ട ഭവന സന്ദർശനങ്ങളും പരിചയക്കാരെ നേരിട്ട് കണ്ടും ഫോണിൽ വിളിച്ചും വോട്ടുറപ്പിക്കൽ. സന്ദർശനങ്ങൾ രാത്രി വൈകുവോളം നീണ്ടു. .