മൂവാറ്റുപുഴ: ലോട്ടറിത്തൊഴിലാളിയെ മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധർ മർദ്ദിച്ചു.വൃദ്ധനും ഭി​ന്നശേഷി​ക്കാരനുമായ പി.എൻ. പുരുഷോത്തമനാണ് മർദ്ദനമേറ്റത്. വാഴക്കുളം ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. മതിലിൽ ചേർത്തു നിർത്തി ആക്രമിക്കുകയും ഓടയിൽ തള്ളിയിടുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ ഓടിരക്ഷപെട്ടു. പരിക്കേറ്റ പുരുഷോത്തമനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശി​പ്പി​ച്ച. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ്, സ്റ്റാഫ് യൂണിയൻ (സിഐടിയു) ജില്ല സെക്രട്ടറി പി.എസ്.മോഹനനും പ്രസിഡന്റ് കെ.എം. ദിലീപും ആവശ്യപ്പെട്ടു.