കൊച്ചി : നായരമ്പലം ആസ്ഥാനമാക്കി പ്രവർത്തിച്ചുവന്നിരുന്ന ദി ട്രേഡിംഗ് ആൻഡ് ചിറ്റ് കമ്പനിയുടെ നിക്ഷേപത്തട്ടിപ്പുകളെക്കുറിച്ച് ഞാറക്കൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
95 വർഷമായി പ്രവർത്തിച്ചുവന്നിരുന്ന കമ്പനി കഴിഞ്ഞവർഷം ആഗസ്റ്റിലാണ് അടച്ചുപൂട്ടിയത്. ഇടപാടുകാരിൽ നിന്ന് 15 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. നിരവധിപേർ ഇപ്പോഴും പരാതിയുമായി എത്തുന്നുണ്ട്. എം.എൽ.എ, ഡി.ജി.പി, ഡി.എെ.ജി , റൂറൽ എസ്.പി എന്നിവർക്കും ആക്ഷൻ കൗൺസിൽ പരാതി നൽകിയിട്ടുണ്ട്.