കോലഞ്ചേരി: പട്ടിമറ്റം കുമ്മനോട് ചൂരക്കോട് സൺഡെ സ്കൂളിനടുത്ത് ഇന്നലെ രാത്രി പി.പി റോഡിൽമലമ്പാമ്പിനെ കണ്ടെത്തി. രാത്രി 7.30 ന് റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച പാമ്പിനെ പട്ടിമറ്റം സ്വദേശികളായ കുപ്പക്കാട്ടിൽ ഏലിയാസ്, ഫോട്ടോ ഗ്രാഫറായ എൻ.എം റഷീദ് എന്നിവർ ചേർന്നാണ് പിടികൂടിയത്. രാത്രി റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽ പെട്ട് വാഹനങ്ങൾ നിർത്തി കാഴ്ചക്കാരയതോടെ പാമ്പ് റോഡിൽ കിടന്നു. വാഹന ഗതാഗതം തടസപ്പെട്ടു. പാമ്പിനെ പിടികൂടി ചാക്കിലാക്കി കുന്നത്തുനാട് പൊലീസിന് കൈമാറി. പൊലീസ് അറിയച്ചതനുസരിച്ച് എത്തിയ ഫോറസ്റ്റ് ഫ്ളയിങ്ങ് സ്ക്വാഡ് പാമ്പിനെ ഏറ്റെടുത്ത് മലയാറ്റൂർ വനാന്തരത്തിൽ തുറന്നു വിട്ടു. സമീപത്തുള്ള പെരിയാർ വാലി കനാൽ വഴി എത്തിയതാണ് പാമ്പെന്നാണ് നിഗമനം.