nffk
11-ാം മത് ദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംസാരിക്കുന്നു. സിബി മലയിൽ, അരുൺ ബോസ്, ജിതിൻ കെ.സി, മധു ജനാർദനൻ എന്നിവർ സമീപം

മൂവാറ്റുപുഴ: പലായനം, അതിർത്തി, പൗരത്വം സംബന്ധിച്ചവിഷയങ്ങൾ കലാ സൃഷ്ടിയിലൂടെയും ആവിഷ്കാരങ്ങളിലൂടെയും പൊതുജനങ്ങളിലേക്ക് എത്തി​ക്കാമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ഇ.വി.എം ലതാ തിയേറ്ററിൽ ദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി 'അതിർത്തികൾ - പൗരത്വം -സിനിമ' എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വിഷയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ദേശീയ ചലച്ചിത്രമേളയിൽ പ്രത്യേക കാശ്മീരി പാക്കേജ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുസ്ലിമായതുകൊണ്ടും, മുസ്ലിം പേര് കൊണ്ടും വർഗീയമായ നിരവധി പ്രശ്നങ്ങൾ തനിക്ക് നേരിടേണ്ടി വന്നുവെന്ന് കമൽ പറഞ്ഞു. .ഫിലിം സൊസൈറ്റി പ്രവർത്തക ജിതിൻ കെ.സി , സംവിധായകൻ അരുൺ ബോസ്ചലച്ചിത്ര അക്കാഡമി ജനറൽ കൗൺസിൽ അംഗങ്ങളായ സിബി മലയിൽ , മധു ജനാർദ്ദനൻ എന്നി​വർ സംസാരി​ച്ചു.