temple
എടയപ്പുറം തച്ചനാംപാറ ഗൗരിശങ്കര ക്ഷേത്രത്തിൽ പന്തീരായിരം പുഷ്പാഞ്ജലി മഹായജ്ഞത്തിന്റെ ഭാഗമായി നടന്ന കലശപൂജ

ആലുവ: എടയപ്പുറം തച്ചനാംപാറ ഗൗരിശങ്കര ക്ഷേത്രത്തിൽ നടന്ന പന്തീരായിരം പുഷ്പാഞ്ജലി മഹായജ്ഞം ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രം തന്ത്രി മനയത്താറ്റ് നാരായണൻ നമ്പൂതിരി, മേൽശാന്തി മിത്രൻശർമ്മ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സി.പി. ഉണ്ണി, സെക്രട്ടറി സജീവൻ എന്നിവർ നേതൃത്വം നൽകി.