തൃപ്പൂണിത്തുറ: തപസ്യകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടന്ന തുറവൂർ വിശ്വംഭരൻ സ്മൃതി സദസ്സ് ഈ വർഷത്തെ തുറവൂർ വിശ്വഭരൻ പുരസ്‌കാരം കവി വിഷ്ണുനാരായണൻ നമ്പൂതിരിയ്ക്ക് നൽകി ആദരിച്ചു. മുതിർന്ന ആർ.എസ്.എസ് പ്രചാരകനും തപസ്യ കലാസാഹിത്യ വേദി ബാലഗോകുലം തുടങ്ങിയ സംഘടനകളുടെ സ്ഥാപകനുമായ എം.എ.കൃഷ്ണൻ പുരസ്‌കാരം സമർപ്പിച്ചു . തുറവൂർ വിശ്വംഭരൻ സ്മൃതി സദസ് കേന്ദ്ര പ്രോവിഡണ്ട് കമ്മിഷണർ ഡോ.വി.പി.ജോയ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ മടമ്പ് കുഞ്ഞുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു . ഡോ.കെ.എസ്.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.പ്രൊഫ. കെ.പി.ശശിധരൻ , ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ , ഡോ.ലക്ഷ്മി ശങ്കർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി .