കൊച്ചി: അൽഷിമേഴ്സ് ബാധിതരുടെ ഉന്നമനം ലക്ഷ്യമാക്കി കുസാറ്റിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ ഉദ്യമമായ 'പ്രജ്ഞ' നടപ്പാക്കുന്ന 'ഉദ്‌ബോധ്' പദ്ധതിയുടെ ഭാഗമായി മെമ്മറി കഫേ കാക്കനാടുള്ള ടോണിക്കോ കഫേയിൽ നടന്നു. ജില്ലാ ഭരണകൂടം, ഐ.എം.എ കെയർ ഫോർ എൽഡേർലി, സന്നദ്ധ സംഘടനയായ മാജിക്‌സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെമ്മറി കഫേയിൽ അൽഷിമേഴ്‌സ് ബാധിതരും അവരെ പരിപാലിക്കുന്നവരും പങ്കെടുത്തു. ഡിമെൻഷ്യ ഒരു രോഗാവസ്ഥയാണെന്നും അത് അനുഭവിക്കുന്ന ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് മെമ്മറി കഫേയുടെ ലക്ഷ്യമെന്ന് കൺവീനർ ഡോ. ബേബി ചക്രപാണി പറഞ്ഞു. ഡോ. മാത്യു എബ്രഹാം , ഡോ. പ്രവീൺ ജി. പൈ, പ്രസാദ് .എം. ഗോപാൽ എന്നിവർ സംസാരിച്ചു. വിവരങ്ങൾക്ക്: 9946712125