കിഴക്കമ്പലം: പള്ളിക്കര ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പള്ളിക്കര മർച്ചന്റ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുന്നത്തുനാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പള്ളിക്കര ജംഗ്ഷനിലെ കാനകൾ വൃത്തിയാക്കി. പള്ളിക്കര മർച്ചന്റ് സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എ ബാബു, പഞ്ചായത്ത് മെമ്പർ ജിജോ.വി തോമസ് മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി എൻ.പി ജോയി ,ട്രഷറർ പി.ജെ ജോസ് എന്നിവർ നേതൃത്വം നല്കി