മാഡ്രിഡ് : 19 ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ വിവാഹിതനായി. കഴിഞ്ഞ 14 വർഷമായി കാമുകിയായി ഒപ്പമുള്ള ഷിസ്ക പെരെല്ലോയെയാണ് നദാൽ ഒൗദ്യോഗികമായി വിവാഹം ചെയ്തത്. മയ്യേർക്കയിലെ ഒരു കൊട്ടാരത്തിൽ നടന്ന സ്വകാര്യ ചടങ്ങിൽ സ്പാനിഷ് രാജാവടക്കമുള്ള പ്രമുഖർ പങ്കെടുത്തു.