കുറുപ്പംപടി: മദ്യപസംഘത്തിൽപ്പെട്ടവർതമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. കുറുപ്പംപടി തീയേറ്റർ ജംഗ്ഷന് സമീപമുള്ള വാടക വീട്ടിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മറയൂർ സ്വദേശി ശശി എന്നയാൾക്കാണ് വെട്ടേറ്റത്. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയെന്നു കരുതുന്ന ഇതര സംസ്ഥാന തൊഴിലാളി ഒളിവിലാണ്.