കൊച്ചി: കെ.ജി.ബെെജുവിന്റെ കഥാസമാഹാരം "ഭൂമിയിലെ കാലൻ" പ്രകാശനം ചെയ്തു. എറണാകുളം ഗോൾഡ് മർച്ചന്റ്സ് ഹാളിൽ നടന്ന ചടങ്ങിൽ കവിയും എഴുത്തുകാരനുമായ എസ്.രമേശൻ പുസ്തകം പ്രകാശിപ്പിച്ചു. . അഡ്വ. എ.ജയശങ്കർ ആദ്യപ്രതി ഏറ്റുവാങ്ങി. അഡ്വ. ലഷ്മി നാരായൺ, ഷാജി ജോർജ്, ഗോപൻ മോഹൻ, കെ.ജി.ബെെജു തുടങ്ങിയവർ പ്രസംഗിച്ചു. പ്രണതാ ബുക്സാണ് 21 കഥകളടങ്ങിയ ഭൂമിയിലെ കാലൻ പ്രസിദ്ധീകരിക്കുന്നത്.