കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ സൗജന്യ ശ്വാസകോശ രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന ശ്വാസംമുട്ടൽ, സ്ഥിരമായ ചുമ, കഫക്കെട്ട്, തുടർച്ചയായ തുമ്മൽ, നടക്കുമ്പോഴോ ജോലിചെയ്യുമ്പോഴോ കിതപ്പ്, കുറുങ്ങൽ എന്നീ ലക്ഷണങ്ങളുള്ളവർക്ക് ഈ മാസം 26 ന് രാവിലെ 9 മുതൽ 1വരെ ക്യാമ്പിൽ പങ്കെടുക്കാം.
ശ്വാസകോശ രോഗവിഭാഗം മേധാവി ഡോ. അമിത് പി. ജോസിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പിൽ കൺസൽട്ടേഷൻ, ശ്വാസകോശ രോഗനിർണയത്തിന് ആവശ്യമായ പൾമോനറി ഫംഗ്ഷൻ ടെസ്റ്റ് എന്നിവ സൗജന്യമായിരിക്കും. വിവരങ്ങൾക്ക് : 0484- 4121234, 4121233