ദേശീയ പാതയിൽ ഗതാഗതം തടസ്സപെട്ടു
കനത്ത മഴയിൽ കൊച്ചിയിൽ ഇടപ്പള്ളി ഭാഗത്തു റോഡ് വെള്ളത്തിനടിയിലായതു ദേശീയ പാതയിൽ ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു . ഇടപ്പള്ളി ടോൾ ഭാഗം മുതൽ അര കിലോമീറ്ററോളം ദൂരം അഞ്ചടിയോളം ഉയരത്തിൽ വെള്ളം കയറി . രാവിലെ വീണ്ടും ഇവിടെ വെള്ളം ഉയരുകയായിരുന്നു .ഇത് മൂലം ഭാഗികമായി തടസ്സപ്പെട്ടിരുന്നു ഗതാഗതം രാവിലെ ആറു മണിയോടെ പൂർണ്ണമായും നിലക്കുന്ന അവസ്ഥയിലെത്തി . ദേശീയ പാതയിൽ ആലുവ ഭാഗത്തു നിന്ന് വന്ന വാഹനങ്ങൾ കളമശേരി ഭാഗത്തു നിന്നും മറ്റും പൊലീസ് വഴി തിരിച്ചു വിട്ടു . അരൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങളും കാക്കനാട് വഴിയും മറ്റുമാണ് കടന്നു പോയത് .ആലുവയിൽ നിന്നും എറണാകുളത്തേക്കുള്ള വാഹനങ്ങളുടെ വരവ് അഞ്ചു മണിക്കൂറിനു ശേഷമാണ് സാധാരണ നിലയിലായതു .റോഡിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞു തുടങ്ങിയതോടെ പത്തുമണിയോടെ ട്രാഫിക് പൊലീസ് എസ് .ഐ ആന്റണി ജോസെഫിന്റെ നേതൃത്വത്തിൽ ഇരു ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഒരുവശത്തു കൂടി മാത്രം കടത്തിവിട്ടു .പതിനൊന്നു മണിയോടെയാണ് ഇത് പുനഃസ്ഥാപിക്കാനായത് .
റോഡിലെ വെള്ളം കടകളിലേക്കും കയറി
ടോൾ ഭാഗത്തെ റോഡിൽ നിറഞ്ഞ വെള്ളം ഒഴുകിയെത്തിയത് വശങ്ങളിലെ കടകളിലേക്കും. ഇത് മൂലം ഹോട്ടലുകൾ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി .കാനകളിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങളും ഒഴുകി പല കടകളുടേയും ഉള്ളിലേക്കും നിറയുന്ന അവസ്ഥയായി .രാവിലെ പതിനൊന്നു മണിവരെയും കടകളൊന്നും തുറക്കാൻ പറ്റാത്ത നിലയായിരുന്നു . മഴയിൽ ഉണ്ടായ വെള്ളം ഒഴുകി മാറാനാകാത്ത അവസ്ഥയാണ് ടോളിൽ ഇത്രയും പ്രശനം ഗുരുതരമാക്കിയത് .
കാക്കനാടിൽ വ്യാപകനാശം
ബി.എം നഗറിൽ 25 വീടുകളിൽ വെള്ളം കയറി,മലേപ്പളളി വാർഡിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. തൃക്കാക്കര എൻ.ജി.ഓ ക്വോർട്ടേഴ്‌സ് തൈക്കുടം റോഡിൽ കനത്ത മഴയിൽ വെള്ളക്കെട്ട്, പത്തോളം ഓളം വീടുകളിൽ വെള്ളം കയറി.കാക്കനാട് കിഴക്കൻ പ്രദേശത്തെ ഭൂരിഭാഗം ഫ്‌ളാറ്റുകളിലും വെള്ളം കയറി.
വാണാചിറ,മുണ്ടംപാലം,റെക്കാവാലി ബി.എം നഗർ മരോട്ടിച്ചുവട് തോപ്പിൽ,എൻ.ജി.ഓ കോട്ടേഴ്‌സ് തുടങ്ങി പത്തോളം വാർഡുകളിലെ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി.കാക്കനാട് പ്രദേശത്തെ ഭൂരിഭാഗം ഫ്‌ളാറ്റുകളിലും രൂക്ഷമായ വെള്ളക്കെട്ടായിരുന്നു.
ഫയർ ഫോഴ്‌സ് എത്തി
വാഴക്കാല കുന്നേപ്പറമ്പ് റോഡിൽ നിന്നും വീടിനു പുറത്തിറങ്ങാൻ കഴിയാതിരുന്ന ഒരു കുടുംബത്തെ ഫയർ ഫോഴ്‌സ് എത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഉണിച്ചിറയിലെ അപ്പാർട്‌മെന്റിൽ നിന്നും പത്തോളം കുടുംബങ്ങളെ ഫയർ ഫോഴ്‌സ് എത്തി മാറ്റി. ടോൾ ജംഗ്ഷനിലെ ഹാർഡ് വെയർ ഷോപ്പിൽ നിന്നും വെള്ളം കയറി കാൽസ്യം കാർബൈഡ് പുക ഉയർന്നതോടെ പ്രദേശത്ത് ജനങ്ങൾക്ക് ശ്വാസതടസം ഉണ്ടായി. തുടർന്ന് ഫയർ ഫോഴ്‌സ് എത്തി ആളുകളെ സുരക്ഷിതമായി മാറ്റി.നൂറു കൊളോ കാൽസ്യം കാർബൈഡ് ഉണ്ടായിരുന്ന നഗര സഭ കർമ്മക്കാട് അറുപത്തി രണ്ടാം നമ്പർ അംഗൻവാടിയിൽ കുട്ടികൾക്ക് കൊടുക്കാൻ സൂക്ഷിച്ചിരുന്ന അരി അടക്കമുള്ള സാധനങ്ങളും,കുട്ടികൾക്കായി സഞ്ജമാക്കിയിരുന്ന കിടക്ക,കസേര,തുടങ്ങിയ ഉപകരണങ്ങളും പൂർണ്ണമായും നശിച്ചു. പെരിയാർ വാലി കനാലിൽ മരം വീണ് മണടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ വീടുകളിൽ വെള്ളം കയറി.
തോട് കൈയ്യേറ്റം വാഴക്കാലക്കാർക്ക് പാരയായി
കാക്കനാട് വാഴക്കാല തോടിന്റെ ഇരുവശങ്ങളിലും കൈയ്യേറ്റം വ്യാപകമായതാണ് വാഴക്കാല ജംഗ്ഷനിലെ മുപ്പതോളം കച്ചവട സ്ഥാപനങ്ങളിലും സമീപത്തെ മുപ്പതോളം വീടുകളിലും വെള്ളം കയറാൻ കാരണം.കാക്കനാട് സിവിൽ ലൈൻ റോഡിൽ വാഴക്കാല മാർക്കറ്റിന് എതിർവശത്തായി സ്വകാര്യ വ്യക്തി വീട്ടിലേക്ക് പോവാനായി തോടിന്റെ മുകളിലൂടെ പാലം നിർമ്മിക്കുകയും,തോടിൽ കൈയ്യേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. മഴയിൽ വെള്ളത്തിന് സുഗമമായി ഒഴുകിപ്പോവാൻ സാധിക്കാതെ വന്നതാണ് വാഴക്കാലയിലുണ്ടായ വെള്ളക്കെട്ടിന് കാരണം. വാഴക്കാല തോട് കരകവിഞ്ഞൊഴുകിയതുമൂലം വാഴക്കാല മാർക്കറ്റിലെ ഇരുപതോളം കടകളിലും,സമീപത്തെ മുപ്പതോളം കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി.,വാഴക്കാല ജംഗ്ഷന് സമീപത്തെ മുപ്പതോളം വീടുകളിലും വെള്ളം കയറി.വാഴക്കാല സാജ് ഹാർഡ് വെയർ ഷോപ്പിൽ മാത്രം ഒരുലക്ഷം രൂപയിൽ കൂടുതൽ നാശ നഷ്ടമുണ്ടായതായി ഉടമ ഹബീബ് പറഞ്ഞു.
മരടിൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
മരട് നഗരസഭയിലെ അയിനിറോഡ്,ബി.ടി.സി.റോഡ്,തോമസ്പുരം ,ഗാന്ധിസ്ക്വയർ,പേട്ട തുടങ്ങിയ പ്രദേശങ്ങൾ പൂർമമായും മുങ്ങി.നഗരസഭയുടെ 11,12,13 വാർഡുകളിലും വെളളക്കെട്ട് മൂലം നാട്ടുകാർ പുറത്തിറങ്ങാൻ കഴിയാത്തവിധം കുടുങ്ങി.അയിനിത്തോട് പരിസരം വെളളക്കെട്ടിൽ മുങ്ങിയതിനാൽ പ്രദേശത്തുളള 4 കുടുംബങ്ങളെ പൊന്നൂരുന്നി സെന്റ് റീതാസ് കോൺവെന്റിൽ മാറ്റിപാർപ്പിച്ചു.
അയിനിത്തോടിന്റെ ശുചീകരണം മുടങ്ങിയതും തോട് കൈയ്യേറ്റങ്ങളിലുടെ വീതിയും ആഴവുംചുരുങ്ങിയതും പ്രദേശത്തെവെളളക്കെട്ടിന്റെ മുഖ്യകാരണമായി നാട്ടുകാർ ആരോപിക്കുന്നു.പ്രദേശത്ത് ജലനരപ്പ് ഉയർന്ന് വീടുകളുടെ അടുക്കളയും കിടപ്പുമുറികളുംവെളളത്തിൽമുങ്ങിയപ്പോൾ സെപ്റ്റിടാങ്കുകൾ വരെ നിറഞ്ഞുകവിയാൻ തുടങ്ങിയതാണ് നാല് കുടുംബങ്ങളെ മാറ്റിപാർപ്പിക്കുവാൻ ഇടയായത്.നഗരസഭചെയർപേഴ്സ ടി.എച്ച്.നദീറ,വൈസ ചെയർമാൻ ബോബൻനെടുംപറമ്പിൽ,കൊസിലർദിഷാപ്രതാപൻ,മിനിദയൻ മരട് വില്ലേജാപ്പീസർഎന്നിവർചേർന്നാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.