കൊച്ചി : ജനകീയ നീതിവേദിയുടെ നേതൃത്വത്തിൽ നവാബ് രാജേന്ദ്രൻ സ്മാരക മാദ്ധ്യമ പഠനകേന്ദ്രം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. മാദ്ധ്യമരംഗത്ത് നവാബ് രാജേന്ദ്രൻ നൽകിയ സംഭാവനകളുടെ സ്മരണ നിലനിർത്താനും അന്വേഷണാത്മക പത്രപ്രവർത്തനത്തിന് താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പഠനകേന്ദ്രം. വിവിധ പഠനപദ്ധതികളും ശില്പശാലകളും സംഘടിപ്പിക്കും. മികച്ച മാദ്ധ്യമ പ്രവർത്തകരെ അവാർഡ് നൽകി ആദരിക്കുമെന്ന് സെക്രട്ടറി ലാൽ വിശ്വൻ പറഞ്ഞു.