fc
എറണാകുളത്തു തുടങ്ങിയ ആറാമത് സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് കുസാറ്റ് എഫ്. സി. കളമശ്ശേരിയിൽ സംഘടിപ്പിച്ച കൂട്ടയോട്ടം മുനിസിപ്പൽ ചെയർ പേഴ്സൺ റുഖിയ ജമാൽ ഫ്ലാഗ് ചെയ്യുന്നു..

കൊച്ചി : ആറാമത് സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കുസാറ്റ് എഫ്.സി. കളമശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ റുഖിയ ജമാൽ ഫ്ലാഗ് ഒഫ് ചെയ്തു.

സൗത്ത് കളമശേരി മുതൽ ഇടപ്പള്ളി ടോൾ ജംഗ്ഷൻ വരെയായിരുന്നു കൂട്ടയോട്ടം. പരിസ്ഥിതി പ്രവർത്തകനും കുസാറ്റ് എഫ്.സി. രക്ഷാധികാരിയുമായ ഡോ സി.എം. ജോയ്, കുസാറ്റ് എഫ്.സി പ്രസിഡന്റ്‌ എൽ.ആർ. വിശ്വനാഥൻ, സെക്രട്ടറി എം. സലിം, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ, ട്രഷറർ ഷൈജു ശ്രീധരൻ എന്നിവർ സന്നിഹിതരായിരുന്നു. കൂട്ടയോട്ടത്തിൽ എഫ്.സി കൊച്ചി അംഗങ്ങൾക്കൊപ്പം ജെസ്‌പെർസ്‌ ഫുട്ബാൾ അക്കാഡമി ഇടപ്പള്ളി, കലാ സാംസ്‌കാരിക വേദി, യൂണിവേഴ്സിറ്റി സെന്റർ, റോക്സി ക്ലബ്ബ് തുടങ്ങിയ സംഘടനകളും പങ്കെടുത്തു.